Quantcast

ക്ഷേമ പെൻഷൻ തട്ടിപ്പ്​: കോട്ടക്കൽ നഗരസഭയിലെ 27 പേരുടെ പെൻഷൻ റദ്ദാക്കും

കൈപ്പറ്റിയ തുക സർക്കാർ ഉത്തരവനുസരിച്ച് തിരിച്ചുപിടിക്കും

MediaOne Logo

Web Desk

  • Published:

    20 Dec 2024 12:38 PM GMT

kottakkal municipality social pension
X

മലപ്പുറം: സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടിയുമായി കോട്ടക്കൽ നഗരസഭ. അനർഹമായി പെൻഷൻ വാങ്ങിയ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

ഏഴാം വാർഡിലുള്ള 27 പേരുടേതാണ്​ റദ്ദാക്കുക. കൈപ്പറ്റിയ തുക സർക്കാർ ഉത്തരവനുസരിച്ച് തിരിച്ചുപിടിക്കും.

അനർഹമായി പെൻഷവൻ വാങ്ങിയവരിൽനിന്ന് 18 ശതമാനം പലിശ ഈടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയും സ്വീകരിക്കും.

ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.

TAGS :

Next Story