ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നവരുടെ പട്ടിക പൊലീസിന് ലഭിച്ചു
കഞ്ചാവ് മാഫിയാ തലവന്‍ സാംസണ്‍ ഗന്ധയില്‍ നിന്നാണ് പൊലീസ് വിവരം ശേഖരിച്ചത്
കൊച്ചി: ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നവരുടെ പട്ടിക പൊലീസിന് ലഭിച്ചു. കഞ്ചാവ് മാഫിയാ തലവന്‍ സാംസണ്‍ ഗന്ധയില്‍ നിന്നാണ് പൊലീസ് വിവരം ശേഖരിച്ചത്. കഞ്ചാവ് ഡോണ്‍ എന്ന പേരിലാണ് സാംസണ്‍ അറിയപ്പെടുന്നത്.
കോട്ടയം, തൃശൂർ, മലപ്പുറം, ഒറ്റപ്പാലം സ്വദേശികളാണ് പട്ടികയിലുള്ളത് . കളമശ്ശേരി സ്വദേശി ബോംബ് പ്രസന്നന്‍ ടാങ്കര്‍ ആണ് സാംസന്‍റെ കേരളത്തിലെ പ്രധാന വിശ്വസ്തൻ. ലോറിയില്‍ രഹസ്യ അറയുണ്ടാക്കി ബോംബ് പ്രസന്നന്‍ പലവട്ടം കഞ്ചാവ് കടത്തിയെന്നും വിവരമുണ്ട്.
Next Story
Adjust Story Font
16