Quantcast

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം നടത്തുമെന്ന് രശ്മിയുടെ കുടുംബം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    4 Jan 2023 1:46 AM GMT

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
X

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ഗാന്ധി നഗർ പൊലീസ്. രശ്മി ഭക്ഷണം വാങ്ങിയതടക്കമുള്ള തെളിവുകൾ ശേഖരിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം നടത്തുമെന്ന് രശ്മിയുടെ കുടുംബം അറിയിച്ചു.

പോസ്റ്റുമോർട്ടത്തിൽ ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. അണുബാധയുണ്ടാകാനുള്ള കാരണം ഭക്ഷ്യവിഷബാധയാണോ എന്നതടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരിക്കണമെങ്കിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ലഭിക്കണം. ഇതിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ് . നിലവിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് അന്വേഷണം തുടരുന്നത്. ബന്ധുക്കളിൽ നിന്നും കൂടെയുണ്ടായിരുന്ന നഴ്സുമാരിൽ നിന്നും മൊഴി എടുക്കുന്നത് തുടരുകയാണ്. കൂടാതെ ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.

അതേസമയം നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരാനാണ് രശ്മിയുടെ കുടുംബത്തിന്‍റെ തീരുമാനം. ജില്ലയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനകൾ തുടരും.



TAGS :

Next Story