Quantcast

അലൻ ഷുഐബിനെതിരെ കോളേജ് നൽകിയ റാഗിംഗ് പരാതി പൊലീസ് മടക്കി നൽകി

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇല്ലാതെ പരാതി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-11-04 02:53:52.0

Published:

4 Nov 2022 1:15 AM GMT

അലൻ ഷുഐബിനെതിരെ കോളേജ് നൽകിയ റാഗിംഗ് പരാതി പൊലീസ് മടക്കി നൽകി
X

കണ്ണൂര്‍: കണ്ണൂർ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർഥി അലൻ ഷുഐബിനെതിരെ കോളേജ് നൽകിയ റാഗിംഗ് പരാതി പൊലീസ് മടക്കി നൽകി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇല്ലാതെ പരാതി പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്. കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് അലൻ ഷുഐബ് പ്രതികരിച്ചു.

ഒന്നാം വർഷ നിയമ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അധിൻ സുബിനാണ് അലനും സുഹൃത്തിനുമെതിരെ റാഗിംഗ് പരാതി നൽകിയത്. പരാതി കോളേജ് അധികൃതർ ഇന്നലെ പൊലീസിന് കൈമാറി. എന്നാൽ പരാതിയിൽ കോളേജിലെ ആന്‍റി റാഗിംഗ് സെൽ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്നാണ് പൊലീസ് നിലപാട്. ഈ റിപ്പോർട്ട്‌ ഉൾപ്പെടെ വേണം കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകാൻ. ആഭ്യന്തര അന്വേഷണ റിപ്പോർട്ടടക്കം പരാതി നൽകിയാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ തന്‍റെ ജാമ്യം റദ്ദാക്കാനുള്ള എസ്.എഫ്.ഐയുടെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് അലൻ ഷുഐബ് ആരോപിക്കുന്നു . കേസെടുത്താൽ നിയമപരമായി നേരിടും.

ക്യാമ്പസിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അലൻ ഷുഐബിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അലൻ നൽകിയ പരാതിയിൽ നാല് എസ് .എഫ്. ഐ പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.



TAGS :

Next Story