Quantcast

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു; ആക്രമിച്ചത് റിട്ട.എസ്.ഐ

പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    13 Oct 2023 11:16 AM GMT

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് കുത്തേറ്റു; ആക്രമിച്ചത് റിട്ട.എസ്.ഐ
X

കൊച്ചി: എറണാകുളം ഏലൂരിന് സമീപം മഞ്ഞുമ്മലിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എ.എസ്.ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. റിട്ട. എസ്.ഐ പോളാണ് പൊലീസുകാരനെ ആക്രമിച്ചത്. പോൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഏലൂർ സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘം അന്വേഷിക്കാനെത്തിയത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ എ.എസ്.ഐ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. അതേസമയം, ആക്രമണം നടത്തിയ പോളിനെ ഏലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story