എഡിജിപി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്മെന്റ്സ് ; സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
കൂടികാഴ്‍ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കിൽ പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകാമായിരുന്നുവെന്നും സതീശൻ
തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഭരണപക്ഷത്തിനെതിരെ സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈന്റ്മെന്റ്സ് ആണ് എഡിജിപി ചെയ്തിരുന്നതെന്നും ഇത്രയൊക്കെ ആരോപണങ്ങൾ വരുമ്പോഴും എഡിജിപി അവിടെ നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങൾ ആദ്യമായി ഉന്നയിച്ചത് താനാണെന്നും എന്നാൽ ന്യായീരണത്തിന്റെ ഭാഗമായി എഡിജിപി സിപിഎമ്മുകാരനല്ലെന്നും പറഞ്ഞിരുന്നതായും സതീശൻ പറഞ്ഞു.
എന്നാൽ ഇരുവരും തമ്മിലുള്ള കൂടികാഴ്‍ച മുഖ്യമന്ത്രി പറയാതെയാണ് നടന്നതെങ്കിൽ പട്ടിൽ പൊതിഞ്ഞ ശകാരമെങ്കിലും നൽകാമായിരുന്നുവെന്നും പക്ഷെ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇത് പ്രഹസനം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപി പ്രസിഡന്റിനെ കുഴൽപ്പണക്കേസിൽ ഭരണപക്ഷം സഹായിച്ചെന്നും ചാർജ് ഷീറ്റ് നൽകുന്നതിലുണ്ടായ കാലതാമസമാണ് കേസ് തള്ളി പോകാൻ കാരണമായതെന്നും സതീശൻ പറഞ്ഞു. ചാർജ് ഷീറ്റ് 17 മാസത്തിന് ശേഷം നൽകിയതിനാലാണ് നിങ്ങൾ ആരുടെ കൂടെയാണെന്ന് ചോദിക്കുന്നതെന്നും സതീശൻ സഭയിൽ വ്യക്തമാക്കി.
Adjust Story Font
16