'പ്രധാനമന്ത്രി അമേരിക്കയിൽ പോയത് ആയുധ കച്ചവടത്തിന്'; മുഖ്യമന്ത്രി പിണറായി വിജയൻ
അധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ രീതി ശരിയായില്ലെന്നും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശ്ശൂർ ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെതന്യാഹുവിന് പിന്നാലെയാണ് മോദിയുടെ അമേരിക്ക സന്ദർശനം. രണ്ട് സന്ദർശനങ്ങളും യാദൃശ്ചിക സന്ദർശനമായി കാണാൻ കഴിയില്ല. അമേരിക്കൻ പ്രസിഡൻറ് ആയി ട്രംപ് വന്നതോടെ പുതിയ പ്രശ്നങ്ങളും ഉണ്ടായി. അധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ രീതി ശരിയായില്ലെന്നും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ നടപടികൾ ജനവിരുദ്ധമാവുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബജറ്റിൽ കേരളത്തെ തഴഞ്ഞെന്നും ജനങ്ങൾക്ക് വേണ്ട പല പ്രധാന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Next Story
Adjust Story Font
16