Quantcast

മഴ കനത്തു; മലമ്പുഴ ഡാം തുറന്നു: ജാഗ്രത

ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-07-16 10:49:52.0

Published:

16 July 2022 10:47 AM GMT

മഴ കനത്തു; മലമ്പുഴ ഡാം തുറന്നു: ജാഗ്രത
X

പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മലമ്പുഴ ഡാം ഷട്ടർ തുറന്നു. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഡാമിന്റെ ഷട്ടർ 30 സെന്റിമീറ്ററാണ് ഉയർത്തിയത്.

ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. 115.6 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 അടിയായി ഉയർന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാല് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്താൻ തീരുമാനിച്ചത്.

അതിനിടെ, ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ഈ സാഹചര്യത്തിൽ മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

TAGS :

Next Story