Quantcast

'ഉരുൾപൊട്ടാണ്, ഞാൻ പോകാണെന്നാണ് കൂട്ടുകാരൻ വിളിച്ചുപറഞ്ഞത്'; പ്രിയപ്പെട്ടവർ കൈവിട്ടുപോയതിൽ വിറങ്ങലിച്ച് ഉറ്റവർ

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം രണ്ടാം ദിവസം പുനരാരംഭിച്ചിട്ടുണ്ട്. ചൂരൽമലയിൽനിന്ന് താൽക്കാലികമായി നിർമിച്ച പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    31 July 2024 2:28 AM GMT

The reaction of those who lost everything in disaster
X

വയനാട്: മഹാദുരന്തത്തിൽ പ്രിയപ്പെട്ടവർ കൺമുന്നിൽനിന്ന് മരണത്തിലേക്ക് ഒലിച്ചുപോവുന്നത് നിസ്സഹായമായി കണ്ടുനിൽക്കേണ്ടി വന്ന ദുരവസ്ഥയിലാണ് മുണ്ടക്കൈ നിവാസികൾ. ഉരുൾപൊട്ടാണ്, ഞാൻ പോകാണെന്നാണ് കൂട്ടുകാരൻ വിളിച്ചുപറഞ്ഞതെന്ന് പ്രദേശവാസിയായ യുവാവ് പറഞ്ഞു. പലരും ഒലിച്ചുപോകുന്നത് കണ്ടെങ്കിലും ഒന്നും ചെയ്യാനായില്ല. മരിച്ചവരെല്ലാം അടുത്ത ബന്ധമുള്ളവരാണ്. വീടും സ്വത്തും പോയതല്ല പ്രിയപ്പെട്ടവർ ഇല്ലാതായതാണ് വലിയ വേദനയെന്നും ഇവർ പറയുന്നു.

ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം രണ്ടാം ദിവസം പുനരാരംഭിച്ചിട്ടുണ്ട്. ചൂരൽമലയിൽനിന്ന് താൽക്കാലികമായി നിർമിച്ച പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 134 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കാലാവസ്ഥ അനുകൂലമായാൽ വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും ആലോചിക്കുന്നുണ്ട്.

നിലമ്പൂർ പോത്തുകൽ ഭാഗത്തും ഇന്ന് തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം നിരവധി മൃതദേഹങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

TAGS :

Next Story