അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ
മാനസിക പീഡനം വിവരിക്കുന്ന അനീഷ്യയുടെ ശബ്ദരേഖ പുറത്തുവന്നു
കൊല്ലം: കൊല്ലം പരവൂരിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യയുടെ മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. ഇത് തെളിയിക്കുന്ന ശബ്ദരേഖകൾ പുറത്തു. ഉദ്യോഗസ്ഥരുടെ മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയിൽ അനീഷ്യ വ്യക്തമാക്കുന്നുണ്ട്.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും, തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ്യ പറയുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും മാനസിക പീഡനം മൂലം തനിക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയയാണെന്നും, ജീവിതം മുന്നോട്ട് കൊണ്ടുപോകാനകാത്ത അവസ്ഥയാണെന്നും അനീഷ്യപറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അനീഷ്യ കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്.
സത്യദേവൻറെയും പ്രസന്നകുമാരിയുടെയും മകളാണ്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത്കുമാറാണ് ഭർത്താവ്. മകൾ: ഇഷാൻവി (ഡൽഹി പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി).
Next Story
Adjust Story Font
16