പോളിങ് ശതമാനം കുറയാൻ കാരണം ജനങ്ങൾക്കുണ്ടായ മടുപ്പ്; സത്യൻ മൊകേരി
യുഡിഎഫ് രാഷ്ട്രീയം പറയാതെയാണ് പ്രചരണം നടത്തിയതെന്ന് സത്യൻ മൊകേരി പറഞ്ഞു
വയനാട്: ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ മടുത്തതാണ് വയനാട്ടിൽ പോളിങ് ശതമാനം കുറയാൻ കാരണമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. യുഡിഎഫ് ക്യാമ്പ് രാഷ്ട്രീയം പറയാതെയാണ് പ്രചരണം നടത്തിയതെന്നും സത്യൻ മൊകേരി പറഞ്ഞു.
'രാത്രി യാത്രാ നിരോധനം, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളിൽ എംപി ആയിരിക്കെ രാഹുൽഗാന്ധി ഒന്നും ചെയ്തില്ല. വോട്ട് പെട്ടിയിലായി കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ അദ്ദേഹം രാജിവെച്ചു. ഇത് ജനങ്ങളെ ബാധിച്ചിട്ടുണ്ട്. എൽഡിഎഫ് വിജയിക്കുമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഇവർ പറയുന്ന വൻ ഭൂരിപക്ഷമൊന്നും കിട്ടാൻ പോകുന്നില്ല' എന്ന് സത്യൻ മൊകേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകളോടുള്ള ജനങ്ങളുടെ മടുപ്പാകാം ചേലക്കരയിൽ വോട്ടിങ് ശതമാനം കുറയാൻ കാരണമെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞാലും വോട്ടുകൾ പോൾ ചെയ്തതിൽ കുറവുണ്ടാകില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Next Story
Adjust Story Font
16