Quantcast

"സ്ഥലമാറ്റം അന്വേഷണത്തെ ബാധിക്കില്ല, വിവാദങ്ങൾ അടിസ്ഥാനമില്ലാത്തത്": എസ് ശ്രീജിത്ത്

വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്ന് എസ് ശ്രീജിത്ത്

MediaOne Logo

ijas

  • Updated:

    2022-04-26 16:59:21.0

Published:

26 April 2022 2:33 PM GMT

സ്ഥലമാറ്റം അന്വേഷണത്തെ ബാധിക്കില്ല, വിവാദങ്ങൾ അടിസ്ഥാനമില്ലാത്തത്: എസ് ശ്രീജിത്ത്
X

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചതും അന്വേഷണ സംഘത്തെ തീരുമാനിച്ചതും സർക്കാറാണ്. അന്വേഷണ സംഘത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും എസ് ശ്രീജിത്ത് പറഞ്ഞു. ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷമായിരുന്നു എസ് ശ്രീജിത്തിന്‍റെ പ്രതികരണം. ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണു ഗതാഗത കമ്മീഷണറായി നിയമിച്ചത്. പൊലീസ് സേനയ്ക്ക് പുറത്തെ എസ് ശ്രീജിത്തിന്‍റെ ആദ്യത്തെ നിയമനമാണ് ഇപ്പോഴത്തേത്.

പൊലീസില്‍ ആരും ഒറ്റയ്ക്ക് പണിയെടുക്കുന്നില്ല. കേസന്വേഷണം തുടര്‍ച്ചയായ കാര്യമാണ്. ഒരുപാട് പേര്‍ പൊലീസ് സേനയിലുണ്ട്. അന്വേഷണ സംഘത്തിന് ഒരു മാറ്റവുമില്ല. താന്‍ മാറിയെന്ന് വിചാരിച്ചു അന്വേഷണത്തെ ബാധിക്കില്ല. തന്നേക്കാള്‍ മിടുക്കനാണ് നിലവിലെ മേധാവി,താന്‍ മാത്രമായി ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്. രണ്ട് കേസിലും ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും അന്വേഷണത്തെ ബാധിച്ചിട്ടില്ല. ഇത്രത്തോളം മാനം തന്‍റെ സ്ഥാനമാറ്റത്തിന് കൊടുക്കേണ്ട കാര്യമില്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

കേസിനെ സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരണത്തിനില്ലെന്നു ശ്രീജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും അന്വേഷണ സംഘത്തിനു നേരെ പലതവണ ആരോപണങ്ങളുണ്ടായിട്ടുണ്ടെന്നും അന്വേഷണം തുടർ പ്രക്രിയയായതിനാൽ തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു. തനിക്കെതിരെ പരാതി പറയാൻ പ്രതികൾക്ക് അവകാശമുണ്ട്. പുതിയ ചുമതലയെ പോസിറ്റിവായി കാണുന്നതായും അദ്ദേഹം പറഞ്ഞു.

The relocation will not affect the investigation, the controversy is baseless: S Sreejith

TAGS :

Next Story