ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ അപകടാവസ്ഥയിലുള്ള പാറക്കല്ലുകൾ നീക്കം ചെയ്തു തുടങ്ങി
ഇടുക്കി കരിമ്പന് സമീപത്ത് ഇളകിനിന്ന പാറല്ലുകൾ നീക്കം ചെയ്തു. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
ഇടുക്കി: ദേശീയ സംസ്ഥാന പാതയോരങ്ങളിൽ അപകടാവസ്ഥയിലുള്ള പാറക്കല്ലുകൾ നീക്കം ചെയ്തു തുടങ്ങി. ഇടുക്കി കരിമ്പന് സമീപത്ത് ഇളകിനിന്ന പാറല്ലുകൾ നീക്കം ചെയ്തു. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് ജില്ലാ കലക്ടർ ഇടപെട്ടത്. അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ച് നീക്കാൻ ദേശീയപാതാ അധികൃതർക്ക് നിർദേശം നൽകി. അടിമാലി കുമളി ദേശീയപാതയിൽ കരിമ്പനും അശോക കവലക്കും ഇടയിലുള്ള പാറക്കല്ലുകളാണ് നീക്കം ചെയ്തത്.
മരത്തിന്റെ വേരുകളിൽ തങ്ങിനിന്ന പാറക്കല്ലുകൾ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലായിരുന്നു. പ്രാണരക്ഷാർത്ഥം വാടക വീടുകളിലേക്ക് മാറിയവർക്ക് ഇനി തിരികെയെത്താം. വഴിയാത്രക്കാർക്കും വാഹനയാത്രികർക്കും സ്വസ്ഥമായി സഞ്ചരിക്കാനുമാവും. പാറക്കല്ലുകൾ നീക്കം ചെയ്യുന്നതിനൊപ്പം മണ്ണും കല്ലും താഴേക്ക് പതിക്കാതിരിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന് ദേശീയപാതാ അധികൃതർ ഉറപ്പ് നൽകി.
Adjust Story Font
16