പോപുലർ ഫ്രണ്ടിന് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം
സംസ്ഥാനത്ത് 2018 മുതൽ ആവർത്തിച്ചെത്തുന്ന പ്രളയത്തിലും കോവിഡ്, നിപ പോലുള്ള മഹാമാരികളിലും പോപുലർ ഫ്രണ്ടിന്റെ വളണ്ടിയർമാർ സ്തുത്യർഹമായ സേവനമാണ് നടത്തിയതെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ പറഞ്ഞു
പോപുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ പ്രിയദർശിനി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ നിർവഹിച്ചു. സംസ്ഥാനത്ത് 2018 മുതൽ ആവർത്തിച്ചെത്തുന്ന പ്രളയത്തിലും കോവിഡ്, നിപ പോലുള്ള മഹാമാരികളിലും പോപുലർ ഫ്രണ്ടിന്റെ വളണ്ടിയർമാർ സ്തുത്യർഹമായ സേവനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
''കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും ആളുകൾ ഭയപ്പെട്ടപ്പോൾ യാതൊരു ആശങ്കയുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കാൻ പോപുലർ ഫ്രണ്ട് വളണ്ടിയർമാർ തയാറായി. സുനാമി, ഓഖി ദുരന്തങ്ങൾ കേരളത്തിന്റെ തീരപ്രദേശങ്ങളെ പിടിച്ചുലച്ചപ്പോൾ സാന്ത്വനമായി പോപുലർ ഫ്രണ്ട് വളണ്ടിയർമാർ ഉണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നെന്ന പോലെ രാജ്യം നേരിടുന്ന മറ്റു വെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ റെസ്‌ക്യൂ ആന്റ് റിലീഫ് വളണ്ടിയർമാർക്ക് കഴിയണം''-സി.പി മുഹമ്മദ് ബഷീർ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥനായ ബി അനീഷ്, പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാർ, റെസ്‌ക്യൂ ആൻഡ് റിലീഫ് സ്റ്റേറ്റ് ഇൻ ചാർജ് നിഷാദ് മൊറയൂർ സംസാരിച്ചു.
രാവിലെ ആരംഭിച്ച റെസ്‌ക്യൂ ആൻഡ് റിലീഫ് വളണ്ടിയർമാർക്കുള്ള പരിശീലനം സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ബി അനീഷ്, വൈ എ രാഹുൽ ദാസ്, എം സജാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പരിശീലകർക്കുള്ള ഉപഹാരം സി.പി മുഹമ്മദ് ബഷീറിൽനിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി അനീഷ്, വൈ.എ രാഹുൽ ദാസ് എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ എ അബ്ദുൽ ലത്തീഫ്, സി.എ റഊഫ്, ട്രഷറർ കെ.എച്ച് നാസർ, സംസ്ഥാന സമിതി അംഗങ്ങളായ ബി നൗഷാദ്, എം.കെ അഷ്റഫ്, യഹിയാ തങ്ങൾ, പി അബ്ദുൽ അസീസ്, സി.കെ റാഷിദ് സംബന്ധിച്ചു.
Adjust Story Font
16