Quantcast

കേരള സർവകലാശാലയിൽ ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾ പൊലീസ് സുരക്ഷ തേടി ഹൈക്കോടതിയിൽ

ഹരജിയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി

MediaOne Logo

Web Desk

  • Updated:

    2024-02-14 10:13:50.0

Published:

14 Feb 2024 9:43 AM GMT

Senate members nominated by the Governor of Kerala University
X

കൊച്ചി: കേരള സർവകലാശാല സെനറ്റിൽ ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ പൊലീസ് സുരക്ഷ തേടി ഹൈക്കോടതിയിൽ. വെള്ളിയാഴ്ച സെനറ്റ് യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹരജി. ഹരജിയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി. കേസ് നാളെ വീണ്ടും പരിഗണിക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം ജില്ലാ സെക്രട്ടറിമാരെ എതിർ കക്ഷിയാക്കിയാണ് ഹരജി. ഇവരിൽ നിന്നും ഭീഷണി ഉണ്ടെന്നും ഹരജിയിൽ പറയുന്നുണ്ട്.

കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു നീക്കം.

ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം. നോമിനിയെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16നാണ് പ്രത്യേക യോഗം വിളിച്ചത്.

കേരള സർവകലാശാലയിലെ 106 അംഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് തന്നെയാണ് ഭൂരിപക്ഷം. അതുകൊണ്ട് യോഗം ചേർന്നാലും പ്രതിനിധിയെ തീരുമാനിക്കാൻ ഒരു സാധ്യതയും ഇല്ല. ക്വാറം തികയാതെ പിരിഞ്ഞാലും ഫലം ഇത് തന്നെയാകും. ഗവർണറുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വിസി പ്രവർത്തിക്കുന്നു എന്ന ആരോപണം നേരത്തെ സിൻഡിക്കേറ്റ് ഉന്നയിച്ചിരുന്നു.

TAGS :

Next Story