Quantcast

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല; പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടുക്കാരുടെ മർദനം

മർദനത്തിൽ അഭിനവിന്‍റെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്

MediaOne Logo

Web Desk

  • Updated:

    1 Oct 2023 7:24 AM

Published:

1 Oct 2023 7:21 AM

shirt, plus one student,  plus two student, ragging, anti ragging, ഷർട്ട്, പ്ലസ് വൺ വിദ്യാർത്ഥി, പ്ലസ് ടു വിദ്യാർത്ഥി, റാഗിംഗ്,
X

മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിയെ മർദിച്ചെന്ന് പരാതി. വളാഞ്ചേരി ഹയർസെക്കന്‍ഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി എ.പി അഭിനവിനാണ് മർദനമേറ്റത്. പത്തോളം പ്ലസ് ടു വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്ന് അഭിനവ് പറയുന്നു. മർദനത്തിൽ അഭിനവിന്‍റെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്.

ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഇതിന് മുൻപും സീനിയർ വിദ്യാർഥികള്‍ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിനവ് പറഞ്ഞു. സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന്‍റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story