Quantcast

തെരഞ്ഞെടുപ്പിലെ പോരായ്മകൾ ഗൗരവമായി പരിശോധിക്കും; അമ്പലപ്പുഴയിലെ പരാതികൾ കമ്മീഷൻ അന്വേഷിക്കും- എ.വിജയരാഘവൻ

പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് സൂഷ്മ പരിശോധനനടത്തുമെന്നും വിജയരാഘവൻ

MediaOne Logo

Web Desk

  • Updated:

    2021-07-10 11:44:33.0

Published:

10 July 2021 11:32 AM GMT

തെരഞ്ഞെടുപ്പിലെ പോരായ്മകൾ ഗൗരവമായി പരിശോധിക്കും; അമ്പലപ്പുഴയിലെ പരാതികൾ കമ്മീഷൻ അന്വേഷിക്കും- എ.വിജയരാഘവൻ
X

തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വീഴ്ച പരിശോധിക്കാൻ സംസ്ഥാനതല കമ്മീഷനെ നിയമിച്ചെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പാലാ, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് സൂഷ്മ പരിശോധനനടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ച പരിശോധിക്കും. അമ്പലപ്പുഴയിലെ പരാതികൾ പാർട്ടി കമ്മീഷൻ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല പരിശോധനയെന്നും പാർട്ടിയുടെ പ്രവർത്തനരീതിയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കി.

സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ ജി. സുധാകരൻ പങ്കെടുക്കാത്തതിന്റെ കാരണം തനിക്കറിയില്ല. പാർട്ടിയെ അറിയിക്കാതെയാണ് സുധാകരൻ വിട്ടുനിന്നത്. കുറ്റ്യാടിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനത്തിൽ ഉചിതമായ നടപടി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞു.

TAGS :

Next Story