സിൽവർ ലൈൻ; നിർണായക കൂടിക്കാഴ്ചക്കൊരുങ്ങി ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരും
എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിൽ വ്യാഴാഴ്ചയാണ് കൂടികാഴ്ച
ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ വ്യാഴാഴ്ച നിർണായക യോഗം. ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച നടക്കുക. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു, ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചയും ഉടൻ നടക്കും. സ്റ്റാൻഡേഡ് ഗേജ് മാറ്റി ബ്രോഡ്‌ഗേജ് ആക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയുമായി ചേർന്നു പോകുന്ന ലൈൻ വേണമെന്നും റെയിൽവേ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ പാത വന്ദേ ഭാരതിന് സർവീസ് നടത്താൻ പാകത്തിനുള്ളതാകണമെന്നും ആവശ്യമുണ്ട്.
ഒരു മാസം മുമ്പാണ് കെ-റെയിലുമായി മുന്നോട്ട് പോകാൻ റെയിൽവേ മന്ത്രി സന്നദ്ധത അറിയിച്ചത്. കേരളം പാരിസ്ഥിതകവും , സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കിൽ കെ-റെയിലുമായി മുന്നോട്ടു പോകാൻ റെയിൽവേ സന്നദ്ധമാണെന്നാണ് റെയിൽവേ മന്ത്രി തൃശൂരിൽ പറഞ്ഞത്.
Adjust Story Font
16