Quantcast

ആകാശക്കാഴ്ചയിൽ വിസ്മയമൊരുക്കി 'സോളാര്‍ ഹാലോ' ; അട്ടപ്പാടിയില്‍ സൂര്യ വലയ പ്രതിഭാസം

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തിന്‍റെ അളവ് ക്രമാതീതമായി വർധിക്കുമ്പോഴാണ് സോളാർ ഹാലോ പ്രതിഭാസം ഉണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    22 Sep 2021 8:33 AM

Published:

22 Sep 2021 1:51 AM

ആകാശക്കാഴ്ചയിൽ വിസ്മയമൊരുക്കി സോളാര്‍ ഹാലോ ; അട്ടപ്പാടിയില്‍ സൂര്യ വലയ പ്രതിഭാസം
X

ആകാശക്കാഴ്ചയിൽ വിസ്മയമൊരുക്കി പാലക്കാട് അട്ടപ്പാടിയിൽ സൂര്യ വലയ പ്രതിഭാസം. സോളാർ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസം ഏറെ നേരം നീണ്ടു നിന്നു. സൂര്യനു ചുറ്റും മനോഹരമായ ഒരു വലയം, മഴവില്ലുപോലെ പല നിറങ്ങളിലായി തെളിഞ്ഞ് നിൽക്കുന്നു. ഈ കാഴ്ച്ച കണ്ട് പലരും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തിന്‍റെ അളവ് ക്രമാതീതമായി വർധിക്കുമ്പോഴാണ് സോളാർ ഹാലോ പ്രതിഭാസം ഉണ്ടാകുന്നത്. ഈർപ്പ കണങ്ങളിലൂടെ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴാണ് പ്രഭാവലയം രൂപപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്നും 510 കിലോമീറ്റർ ഉയരത്തിലുള്ള സ്ഥലങ്ങളിൽ ഐസ് പരലുകൾ രൂപപെടാറുണ്ട്. ഇതും സോളാർ ഹാലോയ്ക്ക് കാരണമാകാം. ഹാലോ ഉണ്ടെങ്കിൽ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മേഘങ്ങൾ ഹാലോക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും കാണാം.

TAGS :

Next Story