Quantcast

'25 വർഷംകൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും': സിപിഎം വികസന രേഖ വിശദീകരിച്ച് കോടിയേരി

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും. താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണം. നയ രൂപീകരണത്തിൽ മറ്റ് ശക്തികൾ ഇടപെടരുത്- കോടിയേരി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-19 11:18:18.0

Published:

19 March 2022 11:10 AM GMT

25 വർഷംകൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും: സിപിഎം വികസന രേഖ വിശദീകരിച്ച് കോടിയേരി
X

25 വർഷംകൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത മധ്യവർഗ രാജ്യങ്ങൾക്ക് സമാനമായി ഉയർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സർക്കാർ മേഖലകൾ കോർപറേറ്റ് താത്പര്യങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നു എന്ന പ്രചാരണം നടക്കുകയാണെന്നും കേന്ദ്ര സഹായം ലഭിക്കാത്തതിനാല്‍ പശ്ചാത്തല സൗകര്യവികസനം, സർക്കാർ ഫണ്ട് കൊണ്ട് മാത്രം പറ്റില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഎം വികസന രേഖ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും. താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണം. നയ രൂപീകരണത്തിൽ മറ്റ് ശക്തികൾ ഇടപെടരുത്. വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കണം. ഗവേഷണ, ഉന്നത വിദ്യാഭ്യാസ മേഖലകളെ വികസിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

എല്ലാ മേഖലയിലും സർക്കാർ ഇടപെടലാണ് നവകേരള രേഖ ശുപാർശ ചെയ്യുന്നത്. നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാർത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാർഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവർധിത ഉൽപ്പന്നങ്ങൾ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം ജനങ്ങൾക്ക് പൂർണമായി കിട്ടണം. സഹകരണ മേഖല വികസനകാര്യങ്ങൾക്കായി ഇടപെടണം. പരിസ്ഥിതി സൗഹൃദ വികസനമാണ് ലക്ഷ്യമിടുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story