Quantcast

കേന്ദ്ര സർക്കാരിന്റെ ബോൺസായി പതിപ്പാണ് സംസ്ഥാന സർക്കാർ: ഷാഫി പറമ്പിൽ

രണ്ട് സെന്റ് സ്ഥലം ഏകപക്ഷീയമായി ഏറ്റെടുക്കുമ്പോൾ എതിർക്കുന്നവരെയാണ് മന്ത്രി സജി ചെറിയാൻ തീവ്രവാദി എന്ന് പറയുന്നത്. മോദിക്ക് വേണ്ടി അമിത് ഷ ചെയ്യുന്നതാണ് സജി ചെറിയാൻ പിണറായിക്കായി ചെയ്യുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-24 11:35:55.0

Published:

24 March 2022 11:23 AM GMT

കേന്ദ്ര സർക്കാരിന്റെ ബോൺസായി പതിപ്പാണ് സംസ്ഥാന സർക്കാർ: ഷാഫി പറമ്പിൽ
X

കേന്ദ്ര സർക്കാറിന്റെ ബോൺസായി പതിപ്പായി സംസ്ഥാന സർക്കാർ മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ജനകീയ സമരങ്ങളോട് രണ്ട് സർക്കാറിനും ഒരേ നിലപാടാണ്. കേന്ദ്രസർക്കിന്റെ മലയാള പതിപ്പ് മാത്രമാണ് കേരള സർക്കാരെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

സമരക്കാരെ കൊണ്ടുപോകുന്ന ബസിൽ എണ്ണ അടിക്കാൻ പണമില്ലാത്തവരാണ് കെ-റെയിൽ തുടങ്ങുന്നത്. കെ- റെയിലെനെതിരെ ബി.ജെ.പി സമരം അപഹാസ്യമാണ്. കെ.സുരേന്ദ്രൻ സമരങ്ങളെല്ലാം കെട്ടി പൂട്ടി വീട്ടിൽ പോകുന്നതാണ് നല്ലത്. മോദിയും , കേന്ദ്രസർക്കാറും അനുമതി നൽകിയേക്കും. കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസ് സമരം വ്യാപിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രണ്ട് സെന്റ് സ്ഥലം ഏകപക്ഷീയമായി ഏറ്റെടുക്കുമ്പോൾ എതിർക്കുന്നവരെയാണ് മന്ത്രി സജി ചെറിയാൻ തീവ്രവാദി എന്ന് പറയുന്നത്. മോദിക്ക് വേണ്ടി അമിത് ഷ ചെയ്യുന്നതാണ് സജി ചെറിയാൻ പിണറായിക്കായി ചെയ്യുന്നത്. സജി ചെറിയാൻ മാപ്പ് പറയണം. കണ്ണിൽ കണ്ടവരെ വിളിക്കാനുള്ള പദമല്ല തീവ്രവാദം. എം.പിമാരെ പൊലീസ് മർദിച്ചത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല, തെമ്മാടിത്തരമാണതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

TAGS :

Next Story