Quantcast

മന്നം ജയന്തിക്ക് സമ്പൂർണ്ണ അവധിയില്ല; സർക്കാർ എൻ.എസ്.എസ്സിനോട് വിവേചനം കാണിക്കുന്നുവെന്ന് സുകുമാരൻ നായർ

എൻ.എസ്.എസ് മതേതര സംഘടനയാണെന്നും എല്ലാ സർക്കാരുകളുടേയും തെറ്റുകളെ വിമർശിച്ചിട്ടുണ്ടെന്നും നല്ലതിനെ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-02 08:12:47.0

Published:

2 Jan 2022 4:47 AM GMT

മന്നം ജയന്തിക്ക് സമ്പൂർണ്ണ അവധിയില്ല; സർക്കാർ എൻ.എസ്.എസ്സിനോട് വിവേചനം കാണിക്കുന്നുവെന്ന് സുകുമാരൻ നായർ
X

സംസ്ഥാന സർക്കാർ എൻഎസ്എസിനോട് വിവേചനം കാണിക്കുകയാണെന്ന് സംഘടനാ നേതാവ് ജി. സുകുമാരൻ നായർ. മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതികരണം. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. ഇത് മാറ്റാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായംപറയുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മതേതര സംഘടനയാണെന്നും എല്ലാ സർക്കാരുകളുടേയും തെറ്റുകളെ വിമർശിച്ചിട്ടുണ്ടെന്നും നല്ലതിനെ പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്ന് മന്നം ജയന്തി സമ്പൂർണ്ണ അവധിയായി പ്രഖ്യാപിക്കണെന്ന് വർഷങ്ങളായി എൻ.എസ്.എസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആർബിഐയുടെ മാനദണ്ഡങ്ങൾ ചൂണ്ടി ആവശ്യം തള്ളുകയായിരുന്നു. അവധികൾ പുനക്രമീകരിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ വന്നതോടെയാണ് മന്നം ജയന്തി ദിവസം തന്നെ സർക്കാരിനോടുളള എതിർപ്പ് എൻഎസ്എസ് പരസ്യമാക്കിയത്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഈ ആവശ്യം നിരാകരിക്കുന്ന സർക്കാർ, മന്നത്തെ നവോത്ഥാന നായകാനായി ഉയർത്തിക്കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും ജനം ഇത് തിരിച്ചറിയുമെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്ത്രി ദിവസം ഇറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം സുകുമാരൻനായർ വ്യക്തമാക്കിയത്.

അതേസമയം, മന്നത്ത് ജയന്തി പൊതു അവധിയാക്കിയത് യുഡിഎഫ് സർക്കാറാണെന്നും തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം സർക്കാരിന്റെ നിഷേധാത്മക സമീപനമെന്നും കെ. മുരളീധരൻ എം പി പറഞ്ഞു. ഇത് തിരുത്തണമെന്നും തീരുമാനമെടുക്കുമ്പോൾ യുഡിഎഫ് സർക്കാരിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്നം ജയന്തിയിലെ സമ്പൂർണ്ണ അവധി ഹൈന്ദവ സമൂഹത്തിന്റെ പൊതു ആവശ്യമാണെന്നും ന്യായമായ ആവശ്യമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും വി മുരളീധരൻ പറഞ്ഞു.

അതിനിടെ, മന്നത്ത് പത്മനാഭന്റെ 45ാം ജന്മദിനാഘോഷം പെരുന്നയിൽ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നും രണ്ടും തീയതികളിലായി നടക്കേണ്ട സമ്മേളനങ്ങളും ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ ദിനാചരണം. പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിച്ചു. എല്ലാ താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും ജയന്തി അനുസ്മരണ പരിപാടികൾ നടക്കും.

The state government is discriminating against the NSS: G Sukumaran Nair

TAGS :

Next Story