Quantcast

സിദ്ധാർഥൻ കേസ്; വിവാദങ്ങളിൽ സംസ്ഥാന സർക്കാർ അതിവേഗത്തിൽ ഇടപെട്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ

സിദ്ധാർഥൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം

MediaOne Logo

Web Desk

  • Published:

    27 March 2024 1:23 AM GMT

Siddharthan
X

തിരുവനന്തപുരം: സിദ്ധാർഥൻ കേസിലെ വിവാദങ്ങളിൽ സംസ്ഥാന സർക്കാർ അതിവേഗത്തിൽ ഇടപെട്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ. പ്രചരണം നോക്കാതെ സമര രംഗത്തേക്ക് വീണ്ടും ഇറങ്ങുമെന്ന യുഡിഎഫിന്റെ മുന്നറിയിപ്പും, ഇടഞ്ഞു നിൽക്കുന്ന ഗവർണറുടെ ഇടപെടലും എല്ലാം സർക്കാരിന് ആശങ്ക ഉണ്ടാക്കി. ഇതോടെയാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ സർക്കാർ രംഗത്ത് വന്നത്

20 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് എല്ലാവരും തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇറങ്ങിയ ഘട്ടത്തിൽ ആയിരുന്നു വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിൻ്റെ മരണം ഇടുത്തീ പോലെ സംസ്ഥാന സർക്കാരിന്റെ മുന്നിലേക്ക് വന്നത്.

മരണത്തിൻറെ കാരണക്കാരായി എസ്എഫ്ഐ പ്രവർത്തകരെ കൂടി കണ്ടെത്തിയതോടെ ഇടതുമുന്നണിയും വെട്ടിലായി.തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ആയുധമായി പ്രതിപക്ഷം ഇത് കാണുകയും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയും ചെയ്തു.വിവാദങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

അതോടെ താൽക്കാലികമായി വിഷയങ്ങൾ അവസാനിച്ചെങ്കിലും വിജ്ഞാപനം പുറത്തിറക്കി പ്രഫോമ സിബിഐയ്ക്ക് നൽകാതിരുന്നതോടെ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിഷയം കത്തിക്കയറാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി അടിയന്തര ഇടപെടൽ നടത്തിയത്.മൂന്നുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതോടെ വിവാദങ്ങൾ കെട്ടിടങ്ങും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

എന്നാൽ സിദ്ധാർഥൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.സർക്കാരിനെതിരായി നിരന്തരം രംഗത്തുവരുന്ന ഗവർണർ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ആശങ്കയും ഇടതു മുന്നണിക്ക് ഉണ്ട്.

TAGS :

Next Story