Quantcast

‘മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം’; ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ

‘പാലക്കാട് കൽപാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നമുണ്ട്’

MediaOne Logo

Web Desk

  • Published:

    5 Nov 2024 7:59 AM GMT

prakash javedekar
X

പാലക്കാട്: മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. മറ്റു വിഭാഗക്കാർ താമസിക്കുന്ന വഖഫ് ഭൂമി എത്രയെന്ന് കേരള സർക്കാർ വ്യക്തമാക്കണം. പാലക്കാട് കൽപാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നമുണ്ടെന്നും പ്രകാശ് ജാവഡേകർ ആരോപിച്ചു.

വഖഫ് രാജ്യത്ത് വലിയ വിഷയമായി മാറിയിട്ടുണ്ട്. ഏത് ഭൂമിയുടെ മേലും വഖഫ് ബോർഡിന് അവകാശവാദമുന്നയിക്കാൻ കഴിയുന്ന സാഹചര്യമാണ്. വഖഫ് അവകാശവാദമുന്നയിക്കുന്ന ഏതൊരു സ്ഥലവും അവരുടേതാകും, അത് ക്ഷേത്ര ഭൂമിയായാൽ പോലും.

യുഡിഎഫും എൽഡിഎഫും വഖഫ് ​നിയമ ഭേദഗതിക്കെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരിക്കുകയാണ്. കേരളത്തിലെ വഖഫ് കൈയേറ്റ ഭൂമിയിൽ എന്താണ് സംസ്ഥാന സർക്കാർ ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story