സംസ്ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി
ജയിലുകളിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കണക്കിലെടുത്താണ് ഉത്തരവ്
സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബർ 21 വരെയാണ് നീട്ടിയത്. ജയിലുകളിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
നേരത്തെ കോവിഡ് പകരുന്നത് മുന്നിൽക്കണ്ട് കൊണ്ട് 65 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര കുറ്റവാളികൾ അല്ലാത്തവരെ പരോൾ നൽകി വീടുകളിലേക്ക് അയച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിൽ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. ജില്ലയുടെ തീരപ്രദേശങ്ങൾക്ക് സമാനമായി ജയിലുകൾ കേന്ദ്രീകരിച്ചും ക്ലസ്റ്ററുകൾ രൂപപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണ്. രോഗം പകരുന്നത് മുന്നിൽക്കണ്ട് സന്ദർശകർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ വിയ്യൂര്‍ ജില്ലാ ജയിലിലെ 30 തടവുകാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29 പേരെ ജയിലിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Adjust Story Font
16