Quantcast

കാഞ്ഞങ്ങാട്ട് ട്രെയിൻ പാളം മാറിയതിൽ വീഴ്ച സ്റ്റേഷൻ മാസ്റ്റർക്ക്; പരിശീലനത്തിനയയ്ക്കും

സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നും സ്റ്റേഷൻ മാസ്റ്ററെ 15 ദിവസത്തെ പരിശീലനത്തിന് അയക്കുമെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ എ.ഡി.ആർ.എം

MediaOne Logo

Web Desk

  • Published:

    27 Oct 2023 1:03 PM GMT

The station master will be sent for training in the Kanhangat train derailment incident
X

പാലക്കാട്: കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിയ സംഭവം സ്റ്റേഷൻ മാസ്റ്റർക്ക് വന്ന അശ്രദ്ധയെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ എ.ഡി.ആർ.എം അനിൽ കുമാർ. സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടില്ലെന്ന് പരിശോധനകളിൽ കണ്ടെത്തിയെന്നും വീഴ്ച വരുത്തിയ സ്റ്റേഷൻ മാസ്റ്ററെ 15 ദിവസത്തെ പരിശീലനത്തിന് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് പാളം മാറിക്കയറിയത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തേണ്ടതിന് പകരം നടുവിലുള്ള പാളത്തിലാണ് വണ്ടിയെത്തിയത്. പ്ലാറ്റ്‌ഫോമില്ലാത്ത പാളത്തിലാണ് ട്രാക്ക് മാറി വണ്ടിയെത്തിയത്. വൈകീട്ട് 6.44നായിരുന്നു സംഭവം. പാളത്തിൽ മറ്റു വണ്ടികളില്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, പരശുറാം എക്‌സ്പ്രസിലെ തിരക്ക് ഉൾപ്പടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും വിഷയം പഠിച്ച ശേഷം പരിഹാരം തീരുമാനിക്കുമെന്നും എ.ഡി.ആർ.എം അനിൽ കുമാർ പറഞ്ഞു. പാലക്കാട് ഡിവിഷന് കീഴിൽ വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്നും ട്രെയിനുകൾ കൃത്യം സമയക്രമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.


The station master will be sent for training in the Kanhangat train derailment incident

TAGS :

Next Story