Quantcast

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-04 01:44:46.0

Published:

4 Oct 2023 1:45 AM GMT

A RAJA
X

ഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്‌കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി രജിസ്ട്രി നിർദ്ദേശം നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാനും ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എന്നാൽ സുപ്രധാനരേഖകൾ കൈമാറായില്ലെന്നാണ് ഡി കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി കുമാർ പുതിയ അപേക്ഷയും നൽകിയിരുന്നു.

എന്നാൽ എല്ലാ രേഖകളും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് ഓഫീസ് ഓർഡറിലുള്ളതെന്ന് എ രാജയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലെ വിവരം രജിസ്ട്രി കോടതിയെ അറിയിക്കും.

TAGS :

Next Story