Quantcast

തിരുവനന്തപുരത്ത് ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേൽപ്പിച്ചു

സെന്‍റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന

MediaOne Logo

Jaisy Thomas

  • Published:

    17 Dec 2024 7:22 AM GMT

knife attack
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേൽപ്പിച്ചു. കരിങ്ങ സ്വദേശി തുളസിധരൻ നായരെയാണ് അക്രമി സംഘം വെട്ടിയത്. സെന്‍റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയതെന്നാണ് സൂചന.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് കരിങ്ങ സെന്‍റ്. തോമസ് പള്ളിക്ക് മുന്നിലെ റബ്ബർ തോട്ടത്തിൽ നിന്ന തൊഴിലാളിയെ 4 അംഗസംഘം വെട്ടി പരിക്കേൽപ്പിച്ചത്. വാക്കത്തി ഉപയോഗിച്ച് മുഖത്തും കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടിയത്. തുളസിധരൻ നായർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി യെത്തിയപ്പോൾ അക്രമി സംഘം രക്ഷപെടുകയായിരുന്നു.

സന്തോഷ് ആണോ എന്നു ചോദിച്ച ശേഷമാണ് സംഘം തന്നെ വെട്ടിയതിന് തുളസീധരൻ നായർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കരിങ്ങ സെന്‍റ് തോമസ് പള്ളിയിലെ കപ്യാരാണ് സന്തോഷ്‌. സംഭവം നടന്ന പുരയിടത്തിലൂടെയാണ്‌ സ്ഥിരമായി സന്തോഷ് പള്ളിയിലെ മണിയടിക്കാൻ പോകാറുള്ളത്. അതിനാൽ സന്തോഷാണെന്ന് തെറ്റിദ്ധരിച്ചാണ് തുളസീധരൻ നായരെ ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ സംശയം. എന്നാൽ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്നോ എന്താണ് ഇവർക്ക് സന്തോഷിനോടുള്ള പകക്ക് കാരണമെന്നോ വ്യക്തമല്ല. സംഭവത്തിൽ വലിയമല പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ തുളസീധരൻ നായർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

TAGS :

Next Story