Quantcast

'സ്വസ്ഥമായി പഠിപ്പിക്കാന്‍ അനുവദിക്കണം'; കോടതിയെ സമീപിക്കാനൊരുങ്ങി തിരുവനന്തപുരം ലോ കോളേജിലെ അധ്യാപകര്‍

ലോ കോളേജിൽ നിരന്തരമായി സംഘർഷം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-03-18 05:52:53.0

Published:

18 March 2023 5:49 AM GMT

teachers of Thiruvananthapuram Law College are about to approach the court, breaking news malayalam
X

തിരുവനന്തപുരം: തിരുവന്തപുരം ലോ കോളേജിലെ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടിക്കൊരുങ്ങി അധ്യാപകർ. വിഷയത്തിൽ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാനാണ് നീക്കം. ലോ കോളേജിൽ നിരന്തരമായി സംഘർഷം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. അധ്യാപകർക്ക് പഠിപ്പിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കി നൽകണമെന്ന് പ്രധാന ആവശ്യം. വിഷയത്തിൽ ഇന്ന് ചേരുന്ന പി.ടി.എ യോഗത്തിനുശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.



സംഘർഷത്തിനിടെ എസ്.എഫ്ഐ പ്രവർത്തകർ അധ്യാപികയെ ആക്രമിച്ചതായി ഇന്നലെ പരാതി ഉയർന്നിരുന്നു. ലോ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി.കെ സഞ്ജുവിനാണ് മർദ്ദനമേറ്റത്. ക്യാമ്പസിലെ കെ.എസ്.വിൻറെ കൊടിതോരണങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികൾ നശിപ്പിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടിരുന്നു.

ക്യാമ്പസിലെ കെ.എസ്.യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതിന്റെ പേരിലാണ് 24 വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. സിസിടിവി പരിശോധിച്ചതിൽ നിന്ന് അക്രമത്തിന് പിന്നിൽ എസ്.എഫ്ഐക്കാർ ആണെന്ന് മനസ്സിലായതെന്ന് പ്രിൻസിപ്പാളിൻറെ വിശദീകരണം. ഈ ദൃശ്യങ്ങളാണ് മീഡിയ വൺ പുറത്തുവിട്ടത്.



ഇതിന് തൊട്ടുപിന്നാലെ എസ്.എഫ്ഐ വനിതാ പ്രവർത്തകരെ ആക്രമിച്ച കെ.എസ്.യു പ്രവർത്തകരെ കണ്ടിട്ടും പ്രിൻസിപ്പാൾ നടപടിയെടുത്തില്ലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സംഘർഷ സ്ഥലത്ത് പ്രിൻസിപ്പാൾ നിൽകുന്ന സി.സി.ടി.വി ദൃശ്യങ്ങളും എസ്.എഫ്.ഐ പുറത്തുവിട്ടു. കെ.എസ്.യുക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെയായിരുന്നു എസ്.എഫ്ഐ ഉപരോധം.



രാത്രിയും തുടർന്ന ഉപരോധത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ലൈറ്റ് ഓഫ് ആക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മർദ്ദനമെന്ന് അധ്യാപിക സഞ്ജു പറഞ്ഞു. കെ.എസ്.യുവിനെതിരെ എസ്.എഫ്.ഐ നൽകിയ പരാതിയിലും പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി ഉണ്ടാകുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

TAGS :

Next Story