Quantcast

പന്നിയങ്കര ടോൾ സമരം പിൻവലിച്ചതായി ടോറസ് ടിപ്പർ അസോസിയേഷൻ

15 ദിവസത്തിനകം ടോൾ ഇളവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകിയതായി ലോറി ഉടമകൾ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-03-26 12:34:28.0

Published:

26 March 2022 12:33 PM GMT

പന്നിയങ്കര ടോൾ സമരം പിൻവലിച്ചതായി ടോറസ് ടിപ്പർ അസോസിയേഷൻ
X

പാലക്കാട്: പന്നിയങ്കര ടോൾ സമരം അവസാനിപ്പിച്ചതായി കേരള ടോറസ് ടിപ്പർ അസോസിയേഷൻ. റവന്യൂ മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 ദിവസത്തിനകം ടോൾ ഇളവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ലോറി ഉടമകൾ അറിയിച്ചു.

വിവിധ തരത്തിലുള്ള സമരങ്ങളാണ് പന്നിയങ്കര ടോള്‍പ്ലാസയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇരുന്നൂറോളം ടോറസ് ലോറികള്‍ ടോളില്‍ നിര്‍ത്തിയിട്ട് സമരം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

ടോള്‍ ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികൃതരുമായും നാഷണല്‍ ഹൈവേ അതോറിറ്റിയുമായും ചര്‍ച്ച ചെയ്യാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകൾ സമരം അവസാനിപ്പിക്കുന്നത്. അതേസമയം, ബസുടമകള്‍ക്ക് ഇളവു നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

TAGS :

Next Story