കോവിഡ് ഇളവുകളിലെ അശാസ്ത്രീയത പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്
കോവിഡ് ഇളവുകളിലെ അശാസ്ത്രീയത പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയുവെന്ന ഉത്തരവിലെ പ്രശ്നങ്ങളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്ന വിഷയം ഗണേഷ്കുമാര്‍ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും. അതേസമയം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയിൽ എല്ലാദിവസവും കടകൾ തുറക്കാൻ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം.
ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.
Adjust Story Font
16