Quantcast

വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു; നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇനിയും വൈകും

അടുത്ത മാസം 16 വരെയാണ് സുപ്രിം കോടതി സമയം അനുവദിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    5 Jan 2022 1:03 AM GMT

വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു; നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇനിയും വൈകും
X

നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇനിയും വൈകും. കേസിലെ വിചാരണ നടപടികള്‍ ഈ മാസം 20വരെ നിർത്തിവച്ചിരിക്കുകയാണ് . അടുത്തമാസം 16 വരെയാണ് സുപ്രിം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശമുള്ളത്. ഇതനുസരിച്ച് കോടതി അനുവദിച്ച സമയം അടുത്തമാസം 16ന് അവസാനിക്കും. 140 ല്‍ അധികം സാക്ഷികളെ ഇപ്പോള്‍ വിസ്തരിച്ചു കഴിച്ചു. വിധി പറയാന്‍ കോടതി തയാറാകുന്നതിനിടെയാണ് പുതിയ വിവാദങ്ങളിലേക്ക് കേസെത്തുന്നത്. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ദിലീപിനെതിരെയുള്ള വെളിപ്പെടുത്തല്‍. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ 20 തിയതി വരെ വിചാരണ കോടതി വിചാരണ നിര്‍ത്തിവെച്ചിട്ടുണ്ട്. ആ സമയ പരിധിയില്‍ അന്വോഷണം പൂര്‍ത്തിയായില്ലെങ്കില്‍ വിചാരണ കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കും. ഇതനുവദിച്ചില്ലങ്കില്‍ മേല്‍കോടതികളിലേക്കും പ്രോസിക്യൂഷന്‍ ‍ നീങ്ങുന്നതോടെ കേസവസാനിപ്പിക്കുന്നത് പിന്നെയും നീളും. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.



TAGS :

Next Story