ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച്ച വിധി പറയും
എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച്ച വിധി പറയും. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. അസം സ്വദേശി അസ്ഫാക്ക് ആലംമാണ് കേസിലെ പ്രതി. കേസിന്റെ വിചാരണയും കുറ്റപത്രം സമർപ്പിക്കലും അതിവേഗമാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ജുലൈ 28നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പെൺകുട്ടിയെ പ്രതി വീട്ടിൽ നിന്ന് കൊണ്ടുപോവുകയും ആലുവാ മാർക്കറ്റിലെത്തി അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേദിവസം ഇയാളെ പിടികൂടിയെങ്കിലും പെൺകുട്ടി എവിടെയാണെന്ന് ഇയാൾ വ്യക്ത്മാക്കിയില്ല. തുടർന്ന് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇയാൾ പെൺകുട്ടിയുമായി ആലുവാ മാർക്കറ്റിലേക്ക് പോകുന്നതുൾപ്പടെ അന്വേഷണ സംഘം കണ്ടെത്തുന്നത്.
30 ദിവസം കൊണ്ടാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 26 ദിവസം നീണ്ടുനിന്ന ഏകദേശം 44 സാക്ഷികളെ പ്രോസിക്യുഷനും പ്രതിഭാഗവും വിസ്തരിച്ചു. ഇതിന് ശേഷമാണ് നവംബർ നാലിന് ഈ കേസ് വിധി പറയാനായി മാറ്റിയത്. മോഹൻ രാജാണ് കേസിലെ പബ്ലിക് പ്രോസിക്യുട്ടർ. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും അച്ഛനെയും മുഖ്യസാക്ഷിയെയുമാണ് ആദ്യ ദിവസം വിസ്തരിച്ചത്. കൊലപാതകം, പീഡനം ഉൾപ്പടെയുള്ള വകുപ്പുകളാണ് അസ്ഫാക് ആലത്തിനെതിരെ ചുമത്തിയത്. പ്രതിക്ക് അർഹിക്കുന്ന ശിഷ തന്നെ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16