'1969ൽ ഫറൂഖ് കോളജ് പറവൂർ കോടതിയിൽ അംഗീകരിച്ചിരുന്നു'; മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് വഖഫ് ബോർഡ്
ഭൂമി വഖഫാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദീഖ് സേഠിന്റെ മകൾ സുബൈദാ ബായി 2008 ൽ വഖഫ് ബോർഡിൽ സമർപ്പിച്ച ഹരജിയുടെ പകർപ്പും പുറത്തു വന്നു

എറണാകുളം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഫാറൂഖ് കോളജ് 1969 ൽ പറവൂർ സബ്കോടതിയിൽ അംഗീകരിച്ചിരുന്നെന്ന് വഖഫ് ബോർഡ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മുനമ്പം കേസിൻ്റെ വാദത്തിനിടയിലാണ് ഫാറൂഖ് കോളജിന്റെ സത്യവാങ്ങ്മൂലം ചൂണ്ടിക്കാട്ടി വഖഫ് ബോർഡിന്റെ വാദം. ഭൂമി വഖഫാണെന്ന് ചൂണ്ടിക്കാട്ടി സിദ്ദീഖ് സേഠിന്റെ മകൾ സുബൈദാ ബായി 2008 ൽ വഖഫ് ബോർഡിൽ സമർപ്പിച്ച ഹരജിയുടെ പകർപ്പും പുറത്തു വന്നു.
Next Story
Adjust Story Font
16