കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി തൊഴിലാളികൾ... അതിസാഹസിക രക്ഷപ്പെടുത്തൽ
ഒറ്റപ്പെട്ട 25 തൊഴിലാളികളെ സാഹസികമായാണ് രക്ഷപെടുത്തിയത്. മുണ്ടക്കയം റ്റി.ആർ.ആന്റ്.റ്റി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുടുങ്ങിയത്
കോട്ടയം: മുണ്ടക്കയത്ത് ടാപ്പിംഗിന് പോയ തൊഴിലാളികൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി. ഒറ്റപ്പെട്ട 25 തൊഴിലാളികളെ സാഹസികമായാണ് രക്ഷപെടുത്തിയത്. മുണ്ടക്കയം റ്റി.ആർ.ആന്റ്.റ്റി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുടുങ്ങിയത്. രാവിലെ ടാപ്പിംഗിനിറങ്ങുമ്പോൾ അന്തരീക്ഷം മഴയൊഴിഞ്ഞ് ശാന്തമായിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി തൊഴിലെടുക്കാനിറങ്ങിയവരാണ്. തൊഴിൽ തുടരുന്നതിനിടെ മഴ കനത്തു.
ചെന്നപ്പാറ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. വെള്ളം തോട്ടത്തിലേക്ക് ഇരച്ചെത്തി. ഇതോടെ മറുകര കടക്കാനാകാതെ കുടുങ്ങി. വിവരമറിഞ്ഞെത്തിയ എസ്റ്റേറ്റിലെ ഫീൽഡ് ഓഫീസറുടെ നേതൃത്വത്തിൽ വടം കെട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഒത്തു പിടിച്ചു 25 തൊഴിലാളികളും കരയണഞ്ഞു. നേരം ഇരുളും മുൻപ് രക്ഷാപ്രവർത്തനം പൂർത്തിയായതിനാൽ വലിയ അപകടമാണ് ഒഴിഞ്ഞത്.
Next Story
Adjust Story Font
16