'രാഖിശ്രീയെ യുവാവ് നിരന്തരം ശല്യം ചെയ്തു'; പരാതിയുമായി മാതാപിതാക്കൾ
എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രാഖിശ്രീ അതിന്‍റെ സ്വീകരണം ഏറ്റുവാങ്ങിയാണ് ശനിയാഴ്ച വീട്ടിലെത്തിയത്
തിരുവനന്തപുരം: ചിറയൻകീഴിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി മാതാപിതാക്കൾ. പ്രണയാഭ്യർത്ഥനയുമായി യുവാവ് നിരന്തരം രാഖിശ്രീയെ ശല്യം ചെയ്തിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകി. എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആർ.എസ് രാഖിശ്രീയെ ശനിയാഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്രീ ശാരദവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി. കുന്തള്ളൂർ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.
Next Story
Adjust Story Font
16