Quantcast

ഭാര്യാ വീട്ടിലെത്തിയ യുവാവ് അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു

പ്രതി ലഹരിക്കടിമയാണെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    15 Jun 2024 1:05 AM

Published:

14 Jun 2024 5:10 PM

kattappana murder
X

കൊല്ലപ്പെട്ട സുബിൻ ഫ്രാൻസിസ്, പ്രതി വെൺമാന്തറ ബാബു

​തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ഭാര്യാ വീട്ടിലെത്തിയ യുവാവ് അയൽവാസിയുടെ വെട്ടേറ്റ് മരിച്ചു. കക്കാട്ടുകട സ്വദേശി സുബിൻ ഫ്രാൻസിസ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുവർണ്ണഗിരി സ്വദേശി ബാബു വെൺമാന്ത്രയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പൊലീസിൽ ലഭിച്ചിട്ടുള്ളതാണ്. അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ബാബുവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും പ്രതി ആക്രമിച്ചു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം. കട്ടപ്പന പൊലീസ് തുടർനടപടി സ്വീകരിച്ചു.

TAGS :

Next Story