Quantcast

സ്ത്രീത്വത്തെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

നടപടി 'ദിശ' നൽകിയ പരാതിയെത്തുടർന്ന്

MediaOne Logo

Web Desk

  • Published:

    17 Jan 2025 9:26 AM

സ്ത്രീത്വത്തെ അപമാനിച്ചതിന് രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ
X

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുൽ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു. രാഹുൽ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നൽകിയിരുന്നു.

സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ട് രാഹുൽ ഈശ്വർ നിരവധി തവണ രംഗത്ത് വന്നിരുന്നു. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു.


TAGS :

Next Story