Quantcast

തിയേറ്റർ റിവ്യുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കും; നീക്കവുമായി സിനിമാ സംഘടനകൾ

ഇടവേള സമയത്തെ റിവ്യൂകൾ പൂർണമായും വിലക്കാനും ആലോചന

MediaOne Logo

Web Desk

  • Published:

    8 Feb 2023 1:45 AM GMT

theater review,  producers,  theater owners associations,malayalam cinema review, cinema theater review,kerala news
X

കൊച്ചി: തിയേറ്റർ റിവ്യൂകൾക്ക് നിയന്ത്രണ മേൽപ്പെടുത്താൽ ആലോചിച്ച് നിർമ്മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകൾ. കൊച്ചി ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിൽ ഇന്ന് ചേരുന്ന യോഗത്തിൽ വിഷയം ചർച്ചയാകും. സിനിമ ഒ.ടി.ടിക്ക് വിടുന്ന കാലാവധി വീണ്ടും 42 ദിവസമാക്കി ഉയർത്തുന്നതും ചർച്ച ചെയ്യും.

സിനിമകളുടെ ഇടവേള സമയത്തെ റിവ്യൂകൾ പൂർണമായും വിലക്കാൻ ആലോചിച്ച് നിർമ്മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകൾ. ഇരു സംഘടനകളും ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ വിഷയം ചർച്ചയാകും. സിനിമ മുഴുവനായും പ്രദർശിപ്പിക്കും മുമ്പുള്ള റിവ്യൂകൾ സിനിമയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഇരു സംഘടനകളുടെയും നിലപാട്.

തിയേറ്റർ റിലീസ് ചെയ്ത സിനിമകൾ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നൽകുന്നത് 42 ദിവസമാക്കി ഉയർത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യും. നിലവിൽ ഇത് 30 ദിവസമാണ്. 42 ദിവസമെന്നുള്ളത് കൊറോണ സമയത്ത് സീറ്റിങ്ങ് കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ചപ്പോഴാണ് 30 ദിവസമാക്കി ചുരുക്കിയത്. നിലവിൽ സീറ്റിങ്ങ് കപ്പാസിറ്റി നൂറു ശതമാനമായതിനാൽ വീണ്ടും 42 ദിവസമാക്കണമെന്നുളളതാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിലപാട്. കൊച്ചി ഫിലിം ചേമ്പറിൽ വെച്ച് നടക്കുന്ന യോഗത്തിൽ സിനിമാ മേഖലയിലെ മറ്റു വിഷയങ്ങളും ചർച്ചയാകും.

TAGS :

Next Story