ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം: ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയും നഷ്ടമായി
അതീവ സുരക്ഷയുള്ള വീട്ടില്‍ കയറി കള്ളന്‍ മോഷ്ടിച്ചത് പോലീസിനും തലവേദനയായിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാകാം കൃത്യം നടത്തിയതെന്നാണ് അനുമാനം.
തിരുവനന്തപുരത്ത് ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. ഡോ.ബി. ഗോവിന്ദന്‍റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയും മോഷണം പോയി. ഭീമാ ജ്വല്ലറി ഉടമ ഡോ.ബി. ഗോവിന്ദന്‍റെ കവടിയാറുള്ള വസതിയിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാകാം മോഷണം എന്നാണ് വിലയിരുത്തല്‍.
മകള്‍ ബാംഗ്ലൂരിലേക്ക് പോകാനായി തയ്യാറാക്കി വെച്ച ബാഗിനകത്തു നിന്നുമാണ് രണ്ട് ലക്ഷം രൂപയുടെ ഡയമണ്ടും ൬൦,000 രൂപയും കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മോഷണം നടത്തിയത് ഒരാളെന്നാണ് പ്രാഥമിക നിഗമനം.അതീവ സുരക്ഷയുള്ള വീട്ടില്‍ കയറി കള്ളന്‍ മോഷ്ടിച്ചത് പോലീസിനും തലവേദനയായിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാകാം കൃത്യം നടത്തിയെന്നാണ് അനുമാനം.
വലിയ മതിലും മൂന്ന് നായകളും സുരക്ഷാ ജീവനക്കാരും സ്റ്റാഫുകളും എല്ലാ സമയവും കാണുന്ന വീടു കൂടിയാണിത്. അതിനാല്‍ സമീപ വീടുകള്‍ വഴിയാകാം ഇവിടേക്ക് കടന്നതെന്നാണ് പോലീസ് പറയുന്നത്. മ്യൂസിയം പോലീസെത്തി ജീവനക്കാരുടെയടക്കം മൊഴിയെടുത്തു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള വീട്ടില്‍ കയറി കള്ളന്‍ മോഷ്ടിച്ചത് പോലീസിനും തലവേദനയായിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനു ശേഷമാകാം കൃത്യം നടത്തിയെന്നാണ് അനുമാനം.
Adjust Story Font
16