Quantcast

പാലക്കാട് യാക്കരയിൽ ഒരേസമയം ആറു വീടുകളിൽ മോഷണശ്രമം

പ്രതികൾ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-09 05:02:05.0

Published:

9 July 2022 5:01 AM GMT

പാലക്കാട് യാക്കരയിൽ ഒരേസമയം ആറു വീടുകളിൽ മോഷണശ്രമം
X

പാലക്കാട്: യാക്കരയിൽ ഒരേ സമയം ആറ് വീടുകളിൽ മോഷണശ്രമം. മോഷ്ടാക്കളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികൾ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ളവരാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

പാലക്കാട് നഗരത്തിൽ തന്നെയാണ് ആക്കര എന്ന പ്രദേശം. ഒരേ സംഘത്തില്‍പെട്ടവരാണ് ഈ മോഷണശ്രമങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽതുറക്കാനുള്ള ശ്രമമാണ് സംഘം നടത്തിയത്. ആറു വീട്ടിലും സമാനമായ രീതിയിലായിരുന്നു ശ്രമം. വീടുകളിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ ആലത്തൂരിൽ നിന്ന് കുറുവ സംഘത്തിൽപെട്ടവരെ പൊലീസ് പിടികൂടിയിരുന്നു.

പാലക്കാട് ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ആലത്തൂരില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരിൽ നിന്നും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. രാത്രി വീടുകളിലെത്തി പണവും സ്വർണ്ണാഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായിരുന്നത്.

TAGS :

Next Story