ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളികളെന്ന് നിഗമനം
മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ ഷട്ടർ തകർത്ത് അകത്ത് കടന്നാണ് മദ്യം കവർന്നത്.
കൊല്ലം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചു. പിന്നിൽ നാലംഗ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷ്ടാക്കൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ ഷട്ടർ തകർത്ത് അകത്ത് കടന്നാണ് മദ്യം കവർന്നത്. മദ്യക്കുപ്പികൾ മോഷണം പോയെങ്കിലും പണം അപഹരിച്ചിട്ടില്ല. എന്നാൽ പണം കവരാനുള്ള ശ്രമങ്ങൾ നടത്തിയതിന്റെ സൂചനകളും ലഭിക്കുന്നുണ്ട്.
പ്രധാന മുറിയിലെ ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും മേശകളും വാരിവലിച്ചിട്ട നിലയിലാണ്. പിന്നിലെ രണ്ട് സിസിടിവികളും തകർത്തു. ഈ ദൃശ്യങ്ങളും പ്രധാന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സമീപത്തെ ഗോഡൗണിലെ ജീവനക്കാരാണ് ഔട്ട്ലെറ്റിന്റെ ഷട്ടർ തുറന്നു കിടക്കുന്നത് കണ്ട് ബെവ്കോ അധികൃതരെ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16