Quantcast

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി തിങ്കളാഴ്ച

ഈ മാസം 28ന് ശിക്ഷ വിധിക്കുമെന്ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി

MediaOne Logo

Web Desk

  • Updated:

    2024-10-26 07:02:08.0

Published:

26 Oct 2024 6:26 AM GMT

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി തിങ്കളാഴ്ച
X

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി മാറ്റിവെച്ചു. ഈ മാസം 28ന് ശിക്ഷ വിധിക്കുമെന്ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. വ്യത്യസ്ത ജാതിയിലുള്ള അനീഷും ഹരിതയും വിവാഹം ചെയ്തതിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലെത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം ചെയ്തതിന് മാസങ്ങൾക്ക് ശേഷമായിരുന്നു സംഭവം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.


TAGS :

Next Story