Quantcast

തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ ഹൈക്കോടതിക്ക് അതൃപ്തി

'സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്ന് മുമ്പ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല'

MediaOne Logo

Web Desk

  • Updated:

    2021-12-21 10:13:59.0

Published:

21 Dec 2021 10:12 AM GMT

തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ  ഹൈക്കോടതിക്ക് അതൃപ്തി
X

തെന്മലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ നല്‍കിയ വിശദീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സി.സി.ടി.വി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത് എന്ന് കോടതി ചോദിച്ചു.

സി.സി.ടിവി ദൃശ്യങ്ങൾ ഇല്ലെന്ന് മുമ്പ് പറഞ്ഞ പോലീസ് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ല. സർക്കാർ കർശന നടപടി എടുത്താൽ മാത്രമേ പ്രശ്നക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിയമ വ്യവസ്ഥയെ പേടിയുണ്ടാകൂ. കോടതി കൂട്ടിച്ചേര്‍ത്തു.

ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പരാതിക്കാരനായ രാജീവിനെ തെൻമല എസ്എച്ച്ഒ വിശ്വംഭരൻ കരണത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.ഫെബ്രുവരി മൂന്നിനാണ് പരാതിയുമായി രാജീവ് തെൻമല സ്റ്റേഷനിലെത്തിയത്.രാജീവിന്‍റെ കരണത്തടിച്ച പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.


TAGS :

Next Story