മരംമുറി കേസുകളിലെ പ്രതികൾക്കെതിരെ 39 കേസുകൾ രജിസ്റ്റര്‍ ചെയ്തതായി സർക്കാർ ഹൈക്കോടതിയില്‍
മരം മുറിക്കാന്‍ കൃത്യമായ രേഘകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചത്
മരംമുറി കേസുകളിലെ പ്രതികൾക്കെതിരെ 39 കേസുകൾ രജിസ്റ്റര്‍ ചെയ്തതായി സർക്കാർ ഹൈക്കോടതിയില്‍. മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. മാധ്യമങ്ങളും സർക്കാരും വേട്ടയാടുകയാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
മരംമുറി കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്‍റെ നിലപാട് ഹൈക്കോടതി തേടിയിരുന്നു. അങ്ങനെയാണ് 39 കേസുകൾ പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. മറ്റൊരു കേസില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞ കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.
മരം മുറിക്കാന്‍ കൃത്യമായ രേഘകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്. സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചത്. ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
Adjust Story Font
16