വടക്കൻ കേരളത്തിലേക്ക് വേണ്ടത്ര ട്രെയിനുകൾ ഇല്ല; സമയക്രമത്തിലെ അശാസ്ത്രീയ ദുരിതം കൂട്ടി
ഉച്ച കഴിഞ്ഞാല്‍ ട്രെയിനിനായി രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍
പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നിന്ന് വടക്ക് ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലാത്തിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. നിലവിലുള്ള ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയതയാണ് കഷ്ടപ്പാട് കൂട്ടിയത്. ഉച്ച കഴിഞ്ഞാല്‍ ട്രെയിനിനായി രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
കണ്ണൂർ ഭാഗത്തേക്ക് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതാണ് ജീവൻ പണയം വെച്ചുള്ള ഈ യാത്രയ്ക്ക് കാരണം. കോഴിക്കോട്ട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈകിട്ട് 6:15 നുളള കോയമ്പത്തൂര്‍ - കണ്ണൂര്‍ എക്സ്പ്രസ് പോയാൽ , പിന്നെ ട്രെയിനുള്ളത് രാത്രി 9:25 ന്. ട്രെയിനുകള്‍ക്കിടയിലെ സമയവ്യത്യാസം മൂന്ന് മണിക്കൂറും പത്ത് മിനിറ്റും.
ഉച്ചയ്ക്ക് ശേഷവും സമാനമാണ് സ്ഥിതി. 2:45ന്‍റെ മംഗളൂരു എക്സ്പ്രസിന് ശേഷം വണ്ടിയുള്ളത് അഞ്ചുമണിക്ക്. കോഴിക്കോട്ട് നിന്ന് ജോലി കഴിഞ്ഞും മറ്റും പോകുന്നവര്‍ അപകടകരമായാണ് ട്രെയിനില്‍ കയറിപ്പറ്റുന്നത്. കോഴിക്കോട്ട് നിന്ന് വടക്ക് ഭാഗത്തേക്കുള്ള ട്രെയിന്‍ സമയക്രമത്തിലെ അശാസ്ത്രീയതയാണ് തിരക്കും ദുരിതവും ഇങ്ങനെ കൂടാന്‍ കാരണം..
ട്രെയിനിൽ കയറിപ്പറ്റാനായില്ലെങ്കിൽ അടുത്ത വണ്ടിക്കായി രണ്ടും മൂന്നും മണിക്കൂർ കാത്തിരിക്കേണ്ടത് കൊണ്ടാണ് യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയുള്ള സാഹസം. തിരക്കുള്ള സമയങ്ങളിലെ ട്രെയിൻ സമയമെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധം പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം.
Adjust Story Font
16