'എം.ടിയുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല'; രഹസ്യാന്വേഷണ റിപ്പോർട്ട്
റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, എ.ഡി.ജി.പിക്ക് സമർപ്പിച്ചു
കോഴിക്കോട്: എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, എ.ഡി.ജി.പിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതൃപൂജയിൽ ഉൾപ്പെടെ എം.ടിയുടെ വിമർശനം എം.ടിയുടെ ഭരണകൂട വിമർശനം.
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു.ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം.ടി.വാസുദേവൻ നായരുടെ ഭരണകൂട വിമർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Adjust Story Font
16