Quantcast

കേരളത്തിൽ ഓക്‌സിജൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിൽ മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 April 2021 1:09 PM GMT

കേരളത്തിൽ ഓക്‌സിജൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി
X

നിലവിൽ കേരളത്തിൽ ഓക്‌സിജൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജൻ സ്‌റ്റോക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികൾ സർക്കാരിന് പൂർണ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വകാര്യ ആശുപത്രികളിൽ മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആശുപത്രികളിലും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുമായുള്ള യോഗത്തിൽ സർക്കാർ നിർദേശങ്ങൾക്ക് അങ്ങേയറ്റം അനുകൂല നിലപാടാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story