മനുസ്മൃതി ഭരണഘടനയാക്കാനുള്ള ശ്രമം, ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ച കാലമാണിത്: എം.എ ബേബി
ഭരണഘടന കൂടുതൽ ജനാധിപത്യപരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും എംഎ ബേബി
മനുസ്മൃതി ഭരണഘടനയാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംഎ ബേബി. ജനാധിപത്യത്തിന് നിരക്കാത്ത വിചിത്രമായ ചെങ്കോൽ പാർലമെൻ്റിൽ സ്ഥാപിച്ച കാലമാണെന്നും ഭരണഘടന കൂടുതൽ ജനാധിപത്യപരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു.
"മനുസ്മൃതിയെ പുതിയ രീതിയിൽ എഴുതി തയ്യാറാക്കി അതിനെ ഭരണഘടനയാക്കി മാറ്റുമോ എന്ന ഭീഷണി രാജ്യത്തിന്ന് നിലനിൽക്കുന്നുണ്ട്. സാമ്രാജ്യത്വത്തിനെതിരായി പൊരുതിയ ധീര ദേശാഭിമാനികൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് രൂപം നൽകിയ ഭരണഘടനയ്ക്ക് ചിലപ്പോൾ കൂടുതൽ ജനാധിപത്യപരമായ ഭേദഗതികൾ വേണ്ടി വന്നേക്കാം. എന്നാലതിനെ പുറകോട്ട് കൊണ്ടുപോകുന്ന സാഹചര്യമാണിപ്പോൾ. ഭരണഘടനാ പ്രതിജ്ഞ ഏറെ പ്രധാന്യമർഹിക്കുന്ന കാലമാണിത്". അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി.
ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം. എല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തിൽ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Adjust Story Font
16