Quantcast

‘ഒരു മുസ്‍ലിം സംഘടനയും തീവ്രവാദലൈൻ സ്വീകരിക്കുന്നില്ല, ഭരണഘടനയെയും ദേശീയതയെയും അംഗീകരിക്കാത്ത ഒരു ഇസ്‍ലാമിക പ്രസ്ഥാനവുമില്ല’ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

‘ആ മുസ്‍ലിം സംഘടന തീവ്രവാദ പ്രസ്ഥാനമെന്ന് പറഞ്ഞ് ഫാസിസത്തിന് തലവെട്ടാൻ പിടിച്ചുകൊടുക്കുന്ന മുസ്‍ലിം നേതൃത്വ​ങ്ങളിൽപ്പെട്ട പ്രസ്ഥാനങ്ങളെ സമുദായം മാനസികമായി പടിക്ക് പുറത്ത് നിർത്തണം, പ്രവാചകനോട് അനീതി കാണിക്കുന്ന ആ നേതൃത്വം പശ്ചാത്തപിച്ച് മടങ്ങണമെന്ന് സി.എ മൂസ മൗലവി’

MediaOne Logo

Web Desk

  • Updated:

    2025-01-03 06:30:01.0

Published:

3 Jan 2025 6:28 AM GMT

‘ഒരു മുസ്‍ലിം സംഘടനയും തീവ്രവാദലൈൻ സ്വീകരിക്കുന്നില്ല, ഭരണഘടനയെയും ദേശീയതയെയും അംഗീകരിക്കാത്ത ഒരു ഇസ്‍ലാമിക പ്രസ്ഥാനവുമില്ല’ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
X

എറണാകുളം: ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്‍ലിം സമുദായത്തിൽ ഇല്ലെന്ന് ദക്ഷിണ കേരള ജംഇയത്തുൽ ഉലമയുടെ സെക്രട്ടറിയുമായ സി.എ മൂസ മൗലവി.മുസ്‍ലിം സമുദായത്തിൽപ്പെട്ട ​പ്രസ്ഥാനങ്ങളിൽ തീവ്രവാദം ആരോപിക്കുകയും ആ മുസ്‍ലിം സംഘടന തീവ്രവാദ പ്രസ്ഥാനമെന്ന് പറഞ്ഞ് ഫാസിസത്തിന് തലവെട്ടാൻ നമ്മുടെ തലകളെ പിടിച്ചുകൊടുക്കുന്ന മുസ്‍ലിം നേതൃത്വ​ങ്ങളിൽപ്പെട്ട പ്രസ്ഥാനങ്ങളെ മുസ്‍ലിം സമുദായം മാനസികമായി പടിക്ക് പുറത്ത് നിർത്തണം. ഇന്ത്യയുടെ ഭരണഘടനയെയും നിയമവാഴ്ചയെയും ദേശീയതയെയും അഖണ്ഡതയെയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും മുസ്‍ലിം സമുദായത്തിൽ നിന്ന് കേരളത്തിലോ നമ്മൾ അറിയുന്ന മറ്റുപ്രദേശങ്ങളിലോ ഇല്ല. അങ്ങനെയുള്ള മുസ്‍ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് വർഗീയത ആരോപിക്കുകയും തീവ്രവാദം പറയുകയും ചെയ്യുന്ന മുസ്‍ലിം സമുദായത്തിന്റെ നേതൃത്വത്തോട് പറയാനുള്ളത് നിങ്ങൾ ചെയ്യുന്നത് പ്രവാചകന്റെ മാനസികമായ വ്യവഹാരങ്ങളോടു​ള്ള അനീതിയാണെന്നാണ്.തൗബ ചെയ്ത് (പശ്ചാത്തപിച്ച്) മടങ്ങേണ്ട കാര്യമാണ്.

‘ഉറച്ച ആദർശം ഒരുമയുള്ള ഉമ്മത്ത്’ എന്ന തലക്കെട്ടിൽ നടന്ന ദക്ഷിണ കേരളയുടെ വാർഷിക ഉദ്ഘാടന സമ്മേളനത്തിലും ചേലക്കുളം ഉസ്താദ് അനുസ്മരണത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ സംഘടനയിൽ, ഞാൻ പ്രസിഡന്റായിരിക്കുന്ന പ്രസ്ഥാനത്തിൽ മെംബർഷിപ്പ് ഉള്ളവർക്ക് മാത്രം സ്വർഗം ലഭിക്കുകയുള്ളുവെന്ന് 2024 ലും പ്രസംഗിക്കുന്ന വളരെ ദു:ഖകരമായ പശ്ചാത്തലം നേതൃതലങ്ങളിൽ ഉണ്ടാകുന്നുണ്ട്. അശ്അരി, മാതുരീതി സരണികളെ പിന്തുടരുന്ന മുഴുവനാളുകളും അവരേത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഏത് ഭാഷപറയുന്നവരാണെങ്കിലും ഏത് രാജ്യത്തുള്ളവരാണെങ്കിലും സുന്നികളാണ് എന്ന ഉറച്ച നിലപാടാണ് ദക്ഷിണ കേരളസ്വീകരിക്കുന്നത്.

നമ്മൾ ഒരുമയുള്ള ഉമ്മത്ത് (സമുദായം) എന്ന മനോഹരമായ മു​ദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. പ്രവാചകൻ മുഹമ്മദിന്റെ ഉമ്മത്തിനോട് അങ്ങേയറ്റം കരുണയും കൃപയുമുള്ളവരായി നമ്മൾ മാറും. നമ്മൾ മാറിയിട്ടുണ്ട്, ആ നിലപാടിൽ നിൽക്കുന്നവരാണ്. ഉമ്മത്തിന്റെ പൊതുകാര്യങ്ങളിൽ ഉറച്ച് നിൽക്കേണ്ട ഘട്ടത്തിൽ, ഉമ്മത്ത് എന്ന സങ്കൽപ്പത്തെ ഉയർത്തിപ്പിടച്ച പ്രസ്ഥാനമാണ് ദക്ഷിണ. ഉമ്മത്തിനെ ഏകീകൃതമായി കാണുകയും ബിദ്അത്തിനെ അ​കറ്റേണ്ട ഘട്ടങ്ങളിൽ അകറ്റി നിർത്തുകയും ഉമ്മത്തിനെ ഒരുമിച്ച് നിർത്തുകയും ചെയ്യേണ്ട അതിമഹത്തായ ദൗത്യം ദക്ഷിണകേരള അതിശക്തമായി ഏറ്റെടുത്തുകൊണ്ട് നമ്മുടെ മഹല്ലുകളിലേക്ക് ഇറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story